തോപ്പുംപടി: മത്സ്യ വിപണന - വിതരണ മേഖലകളിലെ ആധുനിക സംവിധാനങ്ങളെക്കുറിച്ച് കൊച്ചിയിൽ ഓൺലൈൻ പരിശീലനം നടത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫീഷറീസ് ടെക്നോളജി (സിഫ്റ്റ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നാല് ദിവസം നീണ്ട പരിശീലനത്തിൻ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏഴുപതിലേറെപ്പേർ പങ്കെടുത്തു. മാറിയ വിപണന വിതരണ മേഖലയിലെ സംവിധാനങ്ങൾ, സാദ്ധ്യതകൾ, പ്രയോഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. സിഫ്റ്റ് ഡയറക്ടർ ഡോ. ടി.വി. ശങ്കർ, ഡോ. എ.കെ. മൊഹന്തി, ഡോ. ജയ ജയന്തി, ഡോ. ബി. വെങ്കട്ട റാവു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |