കൊച്ചി: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ കൺവെൻഷൻ ഇന്റർനാഷണൽ ഡയറക്ടർ ടി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു മുഖ്യപ്രഭാഷണം നടത്തി.
മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പത്തടൻ, വൈസ് ഗവർണർ ഡോ. ജോസഫ് മനോജ്, ഡോ. ബീന രവികുമാർ, മുൻ ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം, ഡോ. തോമസ് ഫിലിപ്പ്, ക്യാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസ്, ട്രഷറർ സി.ജെ. ജെയിംസ്, ജോർജ് സാജു, ഡോ. കെ. സുദർശൻ എന്നിവർ സംസാരിച്ചു.
ഡോ. ജോസഫ് മനോജിനെ 2022-23ലെ ഗവർണറായും ഡോ. ബീന രവികുമാറിനെ ഒന്നാം ഗവർണറായും എൻ. രാജൻ നമ്പൂതിരിയെ രണ്ടാം ഗവർണറായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |