കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷധായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഈമാസം 8ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന വനിതാസമ്മേളനം ഭാരതത്തിന്റെ സ്വാതന്ത്ര സമരചരിത്രം, ആത്മ നിർഭര ഭാരതം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
ഉച്ചയ്ക്ക് 1.30ന് ഡാൻസ് ഡ്രാമ 'സ്വാതന്ത്ര സമരഗാഥ' അവതരിപ്പിക്കും. ബി.സി 325ൽ അലക്സാണ്ടറെ തോല്പിച്ച കശ്മീരിലെ പുരാസ് എന്ന നാട്ടുരാജാവിൽ തുങ്ങിയ യതിസമരവും ജാൻസിറാണിയും റാണി ചെന്നമ്മയും വേലുനാച്ചിയാരും പഴശി തമ്പുരാനും ടിപ്പുവിന്റെ കാൽ വെട്ടിയ വൈക്കം പദ്മനാഭപിള്ളയും വേലുത്തമ്പി ദളവയും നാടകത്തിന് വിഷയമാകുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |