കൊച്ചി: കോർപ്പറേറ്റ് കമ്പനി സെക്രട്ടറിമാരുടെ രണ്ടു ദിവസത്തെ ദേശീയ കോൺഫറൻസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6ന് ഉദ്ഘാടനം ചെയ്യും. മത്സ്യോത്പന്ന കയറ്റുമതി വികസന അതോറിട്ടി, ടീ ബോർഡ് എന്നിവയുടെ ചെയർമാനായ ഡോ. കെ.എൻ രാഘവൻ, സിയാൽ സി.എം.ഡി എസ്. സുഹാസ്, വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, ഹൈബി ഈഡൻ എം.പി എന്നിവരും ഉദ്ഘാടനചടങ്ങിൽ സന്നിഹിതരാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,000 കമ്പനി സെക്രട്ടറിമാർ കോൺഫറൻസിൽ പങ്കെടുക്കും. സർക്കാർ ഉദ്യോഗസ്ഥർ, റഗുലേറ്റർമാർ, അക്കാഡമിക വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |