കൊച്ചി: എൻ.സി.സി ദേശീയ മേധാവി ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ് നാളെ കൊച്ചിയിലെത്തും. രാവിലെ 11ന് വെല്ലിംഗ്ടൺ ഐലൻഡിലെ മൂന്ന് (കേരള) എയർ എൻ.സി.സി. സ്ക്വാഡ്രണിലാണ് സന്ദർശനം. ദേശീയതലത്തിൽ മികവ് തെളിയിച്ച അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാർ, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, സൈനിക ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരളലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ അലോക് ബെറി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ. സുനിൽകുമാർ, എറണാകുളം ഗ്രൂപ്പ് കമാൻഡർ കമഡോർ ഹരികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |