SignIn
Kerala Kaumudi Online
Friday, 26 April 2024 2.22 PM IST

പ്രചാരണവേഗം വർദ്ധിപ്പിച്ച് സ്ഥാനാർത്ഥികൾ

df

കൊച്ചി: പ്രചാരണം മുറുകിയതോടെ പര്യടനങ്ങൾക്ക് വേഗത വർദ്ധിപ്പിച്ച് തൃക്കാക്കരയിലെ സ്ഥാനാർത്ഥികൾ. ആദ്യഘട്ട പ്രചാരണത്തിൽ പരമാവധി പരമാവധി സമ്മതിദായകരെയും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു ഇടത്, വലത് സ്ഥനാർത്ഥികൾ. നാമനിർദ്ദേശപത്രിക സമർപ്പിച്ച എൻ.ഡി.എ സ്ഥാനാർത്ഥിയും പ്രചാരണത്തിൽ സജീവമായി.

 കൂടിക്കാഴ്ചകളുമായി ഡോ. ജോ ജോസഫ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ആലിൻചുവട് നിന്നാണ് പര്യടനം ആരംഭിച്ചത്. കാഡ്‌സ് ഫാമേഴ്‌സ് അഗ്രി ഓർഗാനിക് ബസാർ, ആലിൻചുവട്, പാലാരിവട്ടം എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.

താൻ ചികിത്സിക്കുന്ന ഷൈനിയെ പാലാരിവട്ടത്ത് കണ്ടപ്പോൾ കാർ നിറുത്തി വോട്ട് അഭ്യർത്ഥിച്ചു. തൈക്കാവ് മുസ്ലീം പള്ളി, വെണ്ണല വടക്കനേടത്ത് മുസ്ലീം ജമാ അത്ത് എന്നിവയും സന്ദർശിച്ചു. ചക്കരപ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങളിലും വിജയലക്ഷ്മി മെഡിക്കൽ സെന്ററിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചയ്ക്ക്ശേഷം കറുകപ്പള്ളി, വെണ്ണല എന്നിവിടങ്ങൾ സന്ദർശിച്ചു. വെണ്ണലയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എം.പിയ്ക്കൊപ്പം പങ്കെടുത്തു. കാക്കനാട് സെന്റ് മൈക്കിൾസ് പള്ളിയിലെത്തി കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് ജോസഫ് വടക്കുംതലയെ സന്ദർശിച്ചു. എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ മന്ദിരം സമർപ്പണത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

 നേതാക്കൾക്കൊപ്പം ഉമാ തോമസ്

യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പോണേക്കര പള്ളി, മാരിയമ്മൻ കോവിൽ, ഇടപ്പള്ളി ഗണപതി ക്ഷേത്രം, ചേന്ദൻകുളങ്ങര ക്ഷേത്രം, പോണേക്കാവ് ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലാണ് പര്യടനം ആരംഭിച്ചത്. ഇടപ്പള്ളി കൊട്ടാരം, മംഗലത്ത് മന, മാർത്താ കോൺവെന്റ് എന്നിവ സന്ദർശിച്ചു. പി.ടി. തോമസ് സന്ദർശിച്ചിരുന്ന ചങ്ങമ്പുഴ പാർക്കിന് സമീപത്തെ മൂപ്പന്റെ കടയിൽ നിന്നാണ് ചായ കുടിച്ചത്. തുടർന്ന് തൃക്കാക്കര വെസ്റ്റ് പ്രദേശത്ത് പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം തൃക്കാക്കര നോർത്തിലെ മനയ്ക്കക്കടവ് ജംഗ്ഷൻ, വ്യാപാരസ്ഥാപനങ്ങൾ, മനയ്ക്കൽകടവ് മന, വികാസ് ഭവൻ എന്നിവിടങ്ങൾ സന്ദർശിച്ചു

വൈകിട്ട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനൊപ്പം പങ്കെടുത്തു. ഇടപ്പള്ളി പള്ളിയിൽ ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന കോഴിനേർച്ചയിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉമയ്ക്ക് വേണ്ടി പ്രചാരണം നടത്തി.

 രാധാകൃഷ്ണന് പോസ്റ്ററൊട്ടിച്ച് കെ. സുരേന്ദ്രൻ

ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുൻസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെ നേതാക്കളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിച്ചത്. തൃക്കാക്കരയിൽ താമര വിരിയാൻ സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എ.എൻ. രാധാകൃഷ്ണന്റ പോസ്റ്ററൊട്ടിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദനും നേതാക്കളും നേരിട്ടിറങ്ങിയത് കൗതുകമായി തമ്മനം ചർച്ച് റോഡിലാണ് പോസ്റ്റർ ഒട്ടിച്ചത്. മണ്ഡലത്തിലെ 12 ഏരിയകളിലായി സംസ്ഥാന. ജില്ലാ നേതാക്കളും പോസ്റ്റർ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CAMPAIN 10
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.