കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച കാർട്ടൂണിസ്റ്റ് ബാദുഷയുടെ സ്മരണയ്ക്ക് 14 മുതൽ ജൂൺ 2 വരെ 'കാർട്ടൂൺമാൻ ജൂൺ-2' എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. കാർട്ടൂൺ ക്ലബ് ഒഫ് കേരള, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ പനമ്പിള്ളിനഗർ ലോറം അങ്കണത്തിലും പാർക്കിലുമായാണ് പരിപാടി. 14ന് രാവിലെ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ ജഡ്ജി കെ. സത്യൻ മുഖ്യാതിഥിയാകും. പങ്കെടുക്കാൻ താത്പര്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ 9207070711 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |