SignIn
Kerala Kaumudi Online
Saturday, 27 April 2024 12.51 AM IST

ചങ്ങമ്പുഴ പാർക്കിൽ കഥകളി മഹോത്സവം ഇന്നു മുതൽ

kathakali

കൊച്ചി: ഇടപ്പള്ളി കഥകളി ആസ്വാദക സദസിന്റെ 19ാം വാർഷികവും കഥകളി മഹോത്സവവും 19, 20, 21, 22 തീയതികളിൽ ചങ്ങമ്പുഴ പാർക്കിൽ നടക്കും. ഇന്ന് വൈകിട്ട് 4.30ന് കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്യാണ സൗഗന്ധികം കഥകളി. വെള്ളിയാഴ്ച വൈകിട്ട് 4ന് കെ.ബി. രാജാനന്ദിന്റെ പ്രഭാഷണവും സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിക്കുന്ന ചടങ്ങും നടക്കും. അഞ്ചു മണിക്ക് നളചരിതം മൂന്നാം ദിവസം കഥകളി. 21ന് ശനിയാഴ്ച മൂന്നു മണിക്ക് കലാമണ്ഡലം മനോജും സംഘവും ചേർന്ന് കഥകളി പരിചയം സോദാഹരണ പ്രഭാഷണം. തുടർന്ന് നരകാസുരവധം കഥകളി.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ദക്ഷയാഗം കഥകളിയോടെ പരിപാടികൾ സമാപിക്കും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരി, കലാമണ്ഡലം ഹരി ആർ. നായർ, മാർഗി വിജയകുമാർ, കലാമണ്ഡലം ശ്രീകുമാർ, കോട്ടയ്ക്കൽ ദേവദാസ്, കലാമണ്ഡലം ഷൺമുഖൻ, കലാമണ്ഡലം കേശവൻ നമ്പൂതിരി തുടങ്ങി നിരവധി പ്രഗത്ഭ വേഷക്കാർ നാലു ദിവസങ്ങളിലായി പങ്കെടുക്കുന്നുണ്ട്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PARK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.