കൊച്ചി: ഡഫ് വിമൻസ് ഫോറം അഞ്ചാം സംസ്ഥാന സമ്മേളനവും ബധിര വനിതാസംഗമവും 21, 22 തിയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. ബധിര വനിതകളുടെ ശാക്തീകരണം എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും. രാഷ്ട്രപതിയുടെ ഭിന്നശേഷി ശാക്തീകരണ പുരസ്കാര അവാർഡ് നേടിയ രശ്മി മോഹൻ, സ്റ്റാർട്ട് അപ് സംരംഭത്തിലൂടെ ശ്രദ്ധേയരായ തീർത്ഥനിർമ്മൽ, സുലു അനീഷ്, മലയാളത്തിൽ ആംഗ്യഭാഷ ലിപി നിർമ്മിക്കാൻ നേതൃത്വം നൽകിയ രാഗി രവീന്ദ്രൻ , സൈക്ക്ളിംഗിൽ നേട്ടം കൈവരിച്ച പ്രജിത എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |