SignIn
Kerala Kaumudi Online
Saturday, 27 April 2024 6.05 AM IST

മഴയിൽ കുതിർന്ന് പര്യടനം: ആവേശം ചോരാതെ അണികൾ

election

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ഇന്നലത്തെ പ്രാചാരണം മഴയിൽ കുതിർന്നു. ഇന്നലെ രാവിലെ പെയ്ത കനത്ത മഴ മൂന്ന് മുന്നണികളുടെയും പരിപാടികളുടെ താളം തെറ്റിച്ചു. എങ്കിലും മഴിമാറിയ സമയത്ത് ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങളിലും പര്യടന പരിപാടികളിലും അണികൾ ആവേശത്തോടെയാണ് പങ്കെടുത്തത്.

മഴയിലും ആവേശം

ചോരാതെ ഇടത് ക്യാമ്പ്
രാവിലെ മഴയിൽ കുതിർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ മാറി നിന്നതോടെ പര്യടനം വീണ്ടും തുറന്ന വാഹനത്തിലാക്കി. മാമംഗലം താറേപ്പറമ്പിൽ നിന്നും ആരംഭിച്ച പര്യടനം സി.പി.എം നേതാവ് എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ശിവദാസൻ എം.പി, എം.എൽ.എമാരായ ആന്റണി ജോൺ, പി.എച്ച്. കുഞ്ഞമ്പു, കാനത്തിൽ ജമീല, സി.എം. ദിനേശ് മണി, സി.കെ.പരീത് തുടങ്ങിയവരും പങ്കെടുത്തു

ബാങ്കർ ജംഗ്ഷൻ, പാടിവട്ടം സ്‌കൂൾ ജംഗ്ഷൻ, തളിപ്പറമ്പ് ജംഗ്ഷൻ, വട്ടംതിട്ട, തൈക്കാവ് ജംഗ്ഷൻ, ആദപ്പിള്ളി ജംഗ്ഷൻ, ശ്രീകല റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് നാലാം ദിവസത്തെ വാഹന പര്യടനം ആലിൻചുവട്ടിൽ സമാപിച്ചു.

വാഹന ജാഥയുടെ

അകമ്പടിയിൽ ഉമ തോമസ്

യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണം ആരംഭിച്ചത് ചങ്ങമ്പുഴ പാർക്കിൽ നിന്നായിരുന്നു. പിന്നാലെ ഭദ്രാദേവി ക്ഷേത്രം സന്ദർശിച്ചു. പിന്നീട് വാഴക്കാലയിലെ സി.ടി.സി കോൺവെന്റിന്റെ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. പിന്നീട് വിവാഹ ചടങ്ങിലും യൂത്ത് ഹോസ്റ്റലിൽ നടന്ന വ്യാപാരി വ്യവസായി യോഗത്തിലും പങ്കെടുത്തു. പൂണിത്തുറ മണ്ഡലത്തിലെ കടുപ്പയിൽ നിന്ന് ആരംഭിച്ച പര്യടനം മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കടപ്പുറത്ത് റോഡ്, തൈക്കൂടം, ചെമ്പക്കര മാർക്കറ്റ്, പേട്ട ജംഗ്ഷൻ, ഗാന്ധിസ്‌ക്വയർ, പൂണിത്തുറ കൊട്ടാരം ജംഗ്ഷൻ, ചെമ്പക്കര ചർച്ച് എന്നിവിടങ്ങളിലായിരുന്നു പര്യടനം. ഇൻകാസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വാഹനജാഥയും സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ ഉണ്ടായിരുന്നു.

വെള്ളക്കെട്ട് പ്രദേശങ്ങൾ

സന്ദർശിച്ച് എ.എൻ.ആർ

എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ കാക്കനാട് അമ്പല കോളനി, പാട്ടുപുര നഗർ, പ്രിൻസ് നഗർ, കരുണാലയം, കൊല്ലം കുടി മുഗൾ കോളനി എന്നിവിടങ്ങളിൽ രാവിലെ പ്രചാരണം നടത്തി.

തുടർന്ന് പനമ്പള്ളി നഗർ- എൽ.ഐ.ജി നഗറിലെ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്തെ വീടുകൾ സന്ദർശിച്ച സ്ഥാനാർത്ഥി ചിലവന്നൂർ, എളംകുളം, പൊന്നുരുന്നി എന്നിവടങ്ങളിലെ വ്യാപാരികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. മാമംഗലം, പാലാരിവട്ടം, തമ്മനം എന്നീ പ്രദേശങ്ങളിലായിരുന്നു വൈകിട്ട് പര്യടനം. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ട് തേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.