കൊച്ചി: എൽ.ഐ.സി ഏജന്റുമാർക്ക് ചുരുങ്ങിയത് പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യാ സെക്രട്ടറി ഗിരീഷ്ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. ഭാരതീയ ലൈഫ് ഇൻഷ്വറൻസ് ഏജന്റ്സ് സംഘ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം തൊഴിലാളി പഠന പരിശീലനഗവേഷണ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ജഗദീഷ് ഠക്കർ, എസ്.ദുരൈരാജ്, ഉണ്ണിക്കൃഷ്ണൻ
ഉണ്ണിത്താൻ, ജി.കെ.അജിത്ത്, കെ.മഹേഷ്, സിബി വർഗീസ്, ശ്രീകുമാർ വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. കെ.ടി. രാജു (പ്രസിഡന്റ്), വാരിജാക്ഷൻ (വർക്കിംഗ് പ്രസിഡന്റ് ), വി.ശിവദാസ് (ജനറൽസെക്രട്ടറി ), വി.കെ.ഷൈനു (ഡെപ്യുട്ടി ജനറൽ സെക്രട്ടറി), കെ.ജയപ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |