കൊച്ചി: ബോണക്കാട് കുരിശുമല ലാത്തിച്ചാർജിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പോൾ രാജിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വീഡിയോ ദൃശ്യങ്ങളിൽ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമാണ്. അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണം. നഷ്ടപരിഹാരത്തുക അവരിൽനിന്ന് ഈടാക്കണം. ലാത്തിച്ചാർജിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകാനും ചികിത്സാചെലവുകൾ ഏറ്റെടുക്കാനും സർക്കാർ തയ്യാറാകണമെന്നും കെ.എൽ.സി.എ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |