SignIn
Kerala Kaumudi Online
Saturday, 27 April 2024 7.17 AM IST

എ.സി.കെ.നായർ ഇന്ന് വിരമിക്കും

ack-nair

നെടുമ്പാശേരി: 18 വർഷത്തെ സേവനത്തിന് ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) ഡയറക്ടർ എ.സി.കെ. നായർ ഇന്ന് വിരമിക്കും. ഇന്ത്യയിൽ ഏറ്റവുമധികം കാലം എയർപോർട്ട് ഡയറക്ടർ തസ്തികയിൽ സേവനമനുഷ്ഠിച്ച റെക്കാഡുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2004 മുതൽ അദ്ദേഹം കൊച്ചി വിമാനത്താവള ഡയറക്ടറാണ്. കൊച്ചിയിൽ പൊതുജന പങ്കാളിത്തത്തോടെയുളള വിമാനത്താവള നിർമാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെത്തുടർന്ന് 1996ൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഇലക്ട്രിക്കൽ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എ.സി.കെ.നായർ ഡെപ്യൂട്ടേഷനിലാണ് സിയാലിൽ എത്തിയത്. വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ എ.സി.കെ.നായരുടെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും ഏറെ നിർണായകമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.