കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ സംഘടിപ്പിച്ച മിനി മാരത്തോണും വൃക്ഷത്തൈ വിതരണവും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ കെ.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം അബ്ദുൾ റഷീദ്, വൈസ് ചെയർപേഴ്സൺ ദീപ വർഗീസ്, സതേൺ ഇന്ത്യ സി.എ സ്റ്റുഡന്റസ് അസോസിയേഷൻ ചെയർമാൻ ജി.സുരേഷ്, സെക്രട്ടറി പൂർണേന്ദു എം.നായർ, വൈസ് ചെയർമാൻ ബിൻജോയൽ പി.ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |