കൊച്ചി: പ്ലാസ്റ്റിക് മലിനീകരണം മൂലം വേമ്പനാട്ട് കായലിലെ തദ്ദേശ മത്സ്യങ്ങൾ വംശനാശഭീഷണിയിലാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ച 'ഉൾനാടൻ മത്സ്യസമ്പത്തും മത്സ്യകൃഷിയും' ഏകദിന സെമിനാർ വിലയിരുത്തി. കായലിന്റെ നാശം തടയാൻ 'വേമ്പനാട്ട് കായൽ സംരക്ഷണ അതോറിറ്റി' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അദ്ധ്യക്ഷത വഹിച്ചു. കുഫോസ് അക്കാഡമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം കെ.ബാബുവും മാടവന ജംക്ഷനിൽ ആരംഭിച്ച മത്സ്യോത്പന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലറും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |