കൊച്ചി: ശ്രീരാമകൃഷ്ണവചനങ്ങൾ ഉൾക്കൊണ്ട് 20-ാ മത് ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തിന് മിഷൻ ആഗോള ഉപാദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദ മഹാരാജ് തിരി തെളിച്ചു. സത്സംഗവും പ്രാർത്ഥനകളും മനസിനെ ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തിച്ചേർന്ന സ്വാമിയെ മഠാധിപതി ഭുവനാത്മാനന്ദയുടെ നേതൃത്വത്തിൽ ആനയിച്ചു. തുടർന്ന് ശ്രീരാമകൃഷ്ണ, ശാരദാ ദേവി ക്ഷേത്രത്തിൽ പ്രാർത്ഥനയും നടന്നു. മുൻ കുസാറ്റ് വൈസ് ചാൻസലർ ഡോ. ലത, സ്വാമി വീരഭദ്രാനന്ദജി , സ്വാമി നരസിംഹാനന്ദജി , ഗോപാല കുറുപ്പ്, സ്വാമി സ്വപ്രഭാനന്ദ , സ്വാമി വിനിർമക്താനന്ദജി സേവക് പ്രശാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |