SignIn
Kerala Kaumudi Online
Friday, 26 April 2024 8.18 AM IST

ബുൾഡോസർ രാജ് വെല്ലുവിളി

df

കൊച്ചി: ഭരണകൂടങ്ങളുടെ നിലപാടുകൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരുടെ വീടും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആരോപിച്ചു. ജാർഘണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് വെടിവയ്പ്പിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്ലിം സമുദായത്തെ സംഘപരിവാറും ഭരണകൂടങ്ങളും വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മതേതര കക്ഷികളുടെയും പ്രതിപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെയും നിലപാട് കാപട്യമാണ്. മുസ്ളീം വോട്ടിൽ മാത്രമാണ് ഇവർക്ക് താത്പര്യം. ജനാധിപത്യ പ്രതിഷേധങ്ങൾക്ക് തെരുവുകൾ ഉണരേണ്ടതുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.