SignIn
Kerala Kaumudi Online
Friday, 26 April 2024 12.57 PM IST

വർഷംതോറും നികുതികൂട്ടൽ അപലപനീയം

df

കൊച്ചി: സർക്കാരിന്റെ സാമ്പത്തികനയത്തിന്റെ അപാകതയെ തുടർന്നുണ്ടായ നാണയപ്പെരുപ്പത്തിന് ആനുപാതികമായി വസ്തുനികുതി വർഷംതോറും കൂട്ടാമെന്നുള്ള ധനകാര്യ കമ്മിഷന്റെ ശുപാർശ യുക്തിസഹമല്ലെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. അഞ്ചുവർഷം കൂടുമ്പോൾ 5 ശതമാനം വർദ്ധനയ്ക്ക് പകരം വർഷംതോറും നികുതി കൂട്ടാനുള്ള നീക്കം അപലപനീയമാണ്. നഗരസഭയുടെ വീഴ്ചമൂലം നികുതി പിരിവ് കാര്യക്ഷമമാകുന്നില്ലെന്ന ധനകാര്യ കമ്മിഷന്റെ കണ്ടെത്തൽ വാർഷിക നികുതി വർദ്ധിപ്പിക്കാനുള്ള ശുപാർശയിൽ ഉൾപ്പെടുത്തിയത് ന്യായീകരിക്കാവുന്നതല്ല. ഭരണപരാജയം പൊതുജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നയം തിരിച്ചടിയാകുമെന്ന് സംഘടനാ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KMCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.