ചോറ്റാനിക്കര: ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്കുതല ബോധവത്കരണ സെമിനാർ നടത്തി. ജില്ലാഭരണകൂടവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ബോധി പദ്ധതിയുടെ ഭാഗമായാണിത്. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.കെ.പ്രദീപ്, ജൂലിയറ്റ് ടി., ബേബി നീനു, ബിജോയി തുടങ്ങിയവർ സംസാരിച്ചു. ബോധി പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നിധിൻ ജോസഫ് പദ്ധതി വിശദീകരണം നടത്തി. ബിബി ഡൊമിനിക് ഡിമെൻഷ്യ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |