കൊച്ചി : കെ.ജി.എം.ഒ.എ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അമൃതകിരണം മെഡി ഐക്യു ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. 72 പോയിന്റ് നേടി കണ്ണൂർ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസിലെ കെ.പി.ആദ്യ, പി.വി. അമയ എന്നിവർ ഒന്നാം സ്ഥാനം (10,000 രൂപ) കരസ്ഥമാക്കി. 71 പോയന്റമായി കാസർകോട് ചട്ടൻചാൽ എച്ച്.എസ്.എസിലെ കെ. സായന്ത് , കെ. കൃഷ്ണജിത് എന്നിവർ രണ്ടാം സ്ഥാനവും (5,000 രൂപ), 60 പോയന്റുമായി ആലപ്പുഴ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിലെ അനൂപ് രാജേഷ്, ജെ. ഗോപീകൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും (2,500 രൂപ) നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |