കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊച്ചിയിലെ ആദായനികുതി വകുപ്പ് സൈക്കിൾ റാലി സംഘടിപ്പിച്ചു. കൊച്ചി ഓഫീസിന് മുമ്പിൽ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ കെ.എം. ബിനു, ആദായനികുതി ചീഫ് കമ്മിഷണർ ആർ.ഗോവിന്ദരാജൻ എന്നിവർ ചേർന്ന് റാലിക്ക് പച്ചക്കൊടി വീശി. മുതിർന്ന ഉദ്യോഗസ്ഥരായ മഞ്ജിത് സിംഗ്, വി.കെ.പ്രശാന്ത്, ജ്യോതിസ് മോഹൻ, ഓംപ്രസാദ് മേനോൻ എന്നിവർ പങ്കെടുത്തു. 75ലധികം പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ, മുസിരിസ് സൈക്ളിംഗ് ക്ളബ് തുടങ്ങിയവർ റാലിയിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |