കൊച്ചി: കവി, ഗാനരചയിതാവ്, സിനിമാസംവിധായകൻ തുടങ്ങി സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലും കേരളസമൂഹത്തിൽ തന്റെ അടയാളം പതിച്ച അപൂർവ വ്യക്തിത്വമായിരുന്നു യൂസഫലി കേച്ചേരിയെന്ന് തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു . ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും യൂസഫലി കേച്ചേരി ഫൗണ്ടേഷനും ചേർന്നു നടത്തിയ യൂസഫലി കേച്ചേരി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, സംവിധായകൻ ആലപ്പി അഷറഫ്, കെ.ശശികുമാർ, സലിം പുന്നിലത്ത്, എൻ.കെ.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |