SignIn
Kerala Kaumudi Online
Friday, 26 April 2024 10.28 AM IST

ഇരട്ടിമധുരം നുണഞ്ഞ് കെ.എൽ. മോഹനവർമ്മ

mohanavarma

കൊച്ചി: വായനാദിനവും 86-ാം പിറന്നാളും ഒരുമിച്ച് ആഘോഷിച്ച് നോവലിസ്റ്റ് കെ.എൽ. മോഹനവർമ്മ. മിഥുനത്തിലെ ചതയം നാളിൽ തന്റെ പിറന്നാളും വായനാദിനവും ഒരുമിച്ചുവന്നത് എഴുത്തുകാരന് ഇരട്ടിമധുരമായി. വിദ്യാർത്ഥികളായ ഏഴാം ക്ലാസ്‌കാരി ജെ. ഗീതാഞ്ജലി, നാലാം ക്ലാസ് കാരനായ കെ.ആർ. ഹരിനാരായണൻ മേനോൻ എന്നിവർക്ക് താൻ രചിച്ച 'ഗാന്ധിജി ഇന്ന് ' പുസ്തകം അദ്ദേഹം സമ്മാനിച്ചു. ലോകം നേരിടുന്ന അനവധി പ്രശ്‌നങ്ങൾ തരണം ചെയ്യാൻ വായന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷത്തിൽ സാംസ്‌കാരിക കൊച്ചിയുടെ ഭാരവാഹികളായ പി. രാമചന്ദ്രൻ, ഫാ. തോമസ് പുതുശേരി, സി.ജി. രാജഗോപാൽ, സി.ഐ.സി.സി. ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MOHANAVARMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.