SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

സെബീനാ റാഫി പുരസ്‌കാരം എ.എൻ.അനിരുദ്ധന്

anurudhan

പറവൂർ: ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ പ്രഥമ സെബീനാ റാഫി പുരസ്കാരം ചവിട്ടുനാടകാശാൻ എ.എൻ.അനിരുദ്ധന്. അഞ്ച് പതിറ്റാണ്ടിലേറെയായി ചവിട്ടുനാടകരംഗത്ത് സജീവമായ അനിരുദ്ധന് നിരവധി ശിഷ്യന്മാരുണ്ട്. നിരവധി ചവിട്ടുനാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനവും ചെയ്തു. കേരള ഫോക്‌ലോർ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യകാരിയും ഗവേഷകയുമായിരുന്ന സെബീന റാഫിയുടെ മുപ്പത്തിരണ്ടാം അനുസ്മരണ ദിനമായ നാളെ ഗോതുരുത്ത് കിഴക്കുഭാഗം മരണസഹായസംഘം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സിപ്പി പള്ളിപുറം പുരസ്കാരം സമ്മാനിക്കും.അക്കാഡമി പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷനാകും. ജോയി ഗോതുരുത്ത് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അക്കാഡമി അംഗങ്ങൾ ചവിട്ടുനാടകം അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.