കൊച്ചി: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു .കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആഷ്ലിൻ പോൾ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക്, ട്രഷറർ എഡിസൺ ജോൺസൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മേഖല ഭാരവാഹികൾ എന്നീവർ സന്നിഹിതരായിരുന്നു. മെട്രോ റെയിലുമായി സഹകരിച്ചുകൊണ്ട് നടത്തിയ സൈക്കിൾ റാലി നടത്തിയത്. ക്വീൻസ് വോക്ക് വേയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി കലൂർ ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷനിൽ അവസാനിച്ചു. നൂറോളം യുവജനങ്ങൾ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |