കൊച്ചി: നാഷണൽ കമ്പനി ലാ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) കൊച്ചി ബാർ അസോസിയേഷൻ ബെഞ്ച് സുപ്രീം കോടതി മുൻ ജഡ്ജിയും ട്രൈബ്യൂണൽ ചെയർപേഴ്സണുമായ ജസ്റ്റിസ് അശോക് ഭൂഷൺ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി. ഗോപിനാഥ് മുഖ്യാതിഥിയായി. കൊച്ചി ബെഞ്ച് അംഗങ്ങളായ അശോക് കുമാർ ബോറ, ബി. അനിൽകുമാർ, ചെന്നൈ ബെഞ്ച് അംഗം സമീർ കാകർ, റിലയൻസ് ഇൻഡസ്ട്രീസ് കമ്പനി സെക്രട്ടറിയും കംപ്ലിയൻസ് ഓഫീസറുമായ സാവിത്രി പരേഖ്, മദ്രാസ് ഹൈക്കോടതി സീനിയർ അഭിഭാഷകൻ അരവിന്ദ് പി.എച്ച് പാണ്ട്യൻ, എൻ.സി.എൽ.ടി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.വി പ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |