കൊച്ചി: കഫേ പപ്പായയിൽ 14 കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം ജൂലായ് ആറിന് സമാപിക്കും. കലയെ നിക്ഷേപമായി കണക്കാക്കുന്ന 101 ഇന്ത്യയാണ് സംഘാടകർ. രാജ്യത്തെ മികച്ച ഡിജിറ്റൽ ആർട്ടിസ്റ്റുകളാണ് കൊച്ചിയിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് ക്യുറേറ്റർ വിമൽ ചന്ദ്രൻ പറഞ്ഞു. റെഷിദ് ആർ.കെ., വിമൽ ചന്ദ്രൻ, അജയ് മേനോൻ, റിമ കല്ലിങ്കൽ, പ്രസാദ് ഭട്ട്, അർച്ചന നായർ, സതീഷ് ആചാര്യ, സചിൻ സാംസൺ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. കലാനിക്ഷേപത്തിന്റെ സാദ്ധ്യത കലാകാരന്മാർക്കും നിക്ഷേപകർക്കും പരിചയപ്പെടുത്തുകയാണ് ഷോയുടെ ലക്ഷ്യമെന്ന് 101 ഇന്ത്യ ഗ്രൂപ്പ് സ്ഥാപകൻ ജയ്ദീപ് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |