കൊച്ചി: ബാങ്ക് വായ്പയും മാസത്തവണയും ഊരാക്കുടുക്കായി മാറിയ യുവാവിന്റെ കഥ പറയുന്ന 'ഇ.എം.ഐ' സിനിമ നാളെ റിലീസ് ചെയ്യും. യുവസംരംഭകന് വായ്പ കുടിശികയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തം വിഷയമായ സിനിമയിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നു. ജോബി ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷായി ശങ്കർ, യാമി സോന, ഡോ. റോണി, ജയൻ ചേർത്തല, സുനിൽ സുഗമ, എം.ആർ. ഗോപകുമാർ, മഞ്ജു പത്രോസ് തുടങ്ങിയവർ അഭിനിയച്ചതായി ജോബി ജോൺ, ജയൻ ചേർത്തല, ക്ലമന്റ് കുട്ടൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |