ആലുവ: എൽ.ഐ.സി ഏജന്റ്സ് ഓർനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 20,21 തീയതികളിൽ തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സമ്മേളന ലോഗോ സ്വാഗതസംഘം ചെയർമാൻ എ.പി. ഉദയകുമാർ പ്രകാശിപ്പിച്ചു. എൽ.ഐ.സി.എ.ഒ.ഐ ജില്ല പ്രസിഡന്റ് വി.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ, പ്രസിഡന്റ് തമ്പി പോൾ, ഇ.എം. സലിം, രാജീവ് സക്കറിയ, പി.എ. തോമസ്, എൻ.വി. വാസു, പി.സി. സതീഷ്കുമാർ, ഷിജി രാജേഷ്, പി.വി. ജോയി, റെജിമോൾ മത്തായി, കെ.ഐ. കുഞ്ഞുമോൻ, പി. മനോഹരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |