കൊച്ചി: ഗണേശോത്സ ട്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ഗണേശോത്സവത്തിന് തുടക്കമായി. ലോഗോ പ്രകാശനം മേജർ രവി ഭദ്രം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 മുതൽ സെപ്തംബർ 3 വരെയാണ് ഗണേശോത്സവം നടക്കുക. ചടങ്ങിൽ ഗണേശോത്സവ ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജി തുരുത്തി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശശീന്ദ്ര കെ. ശങ്കർ, ഡോ. സുനിൽ നെല്ലായി, വ്യാസ ചൈതന്യ ട്രസ്റ്റ് സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, ടി.കെ. അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഇക്കുറി ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |