കൊച്ചി: അയ്യമ്പുഴയിൽ പ്രവർത്തിക്കുന്ന റൈസ് മിൽ സൃഷ്ടീകരിക്കുന്ന മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലപരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. തണ്ണീർത്തടം നികത്തിയാണ് റൈസ് മിൽ നിർമ്മിച്ചതെന്ന പരാതിക്ക് ഒരു വർഷത്തിനു മേൽ പഴക്കമുള്ളതിനാൽ കമ്മീഷൻ പരിഗണിച്ചില്ല. ഇക്കാര്യത്തിൽ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം പരാതിക്കാർക്ക് നടപടി സ്വീകരിക്കാം. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. റൈസ് മിൽ കെട്ടിടം നിർമ്മിക്കാനുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നതുകൊണ്ടാണ് കെട്ടിട നമ്പർ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |