കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർദ്ധന വരുത്തി 2022-23 വർഷത്തെ നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയത് ജനവിരുദ്ധ നടപടിയാണെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. കേരളത്തിലെ മദ്ധ്യവർഗത്തിന് ഇങ്ങനെ ഒരു ഇരുട്ടടി നൽകിയതിനെതിരെ പാർട്ടി പ്രതിഷേധം അറിയിച്ചു. നിയമ നടപടിക്കുള്ള സാദ്ധ്യതകളും പാർട്ടി തേടും. ജനവിരുദ്ധ, വികസനവിരുദ്ധ നയങ്ങളിൽ നിന്ന് കെ.എസ്.ഇ.ബി പിന്മാറണം എന്ന് പാർട്ടി ജനറൽ സെക്രട്ടറി എസ്.എസ്.മേനോൻ പറഞ്ഞു. പ്രസിഡന്റ കെ.എസ്.ആർ. മേനോൻ, വൈസ് പ്രസിഡന്റ് പി.ആർ.വി നായർ, ട്രഷറർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |