SignIn
Kerala Kaumudi Online
Saturday, 27 April 2024 8.42 AM IST

മികവിന്റെ തിളക്കത്തിൽ കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്ക്

bank

തൃക്കാക്കര: ജില്ലയിലെ മികച്ച കാർഷിക ഗ്രാമ വികസന ബാങ്കായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020- 21 സാമ്പത്തിക വർഷം ജില്ലയിലെ ഏഴ് താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ ഒന്നാം സ്ഥാനമാണ് കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്കിന് ലഭിച്ചത്. മുമ്പ് സംസ്ഥാനത്തെ മികച്ച കാർഷിക ഗ്രാമ വികസന ബാങ്കായി തിരഞ്ഞെടുത്തിരുന്നു.

കാർഷിക ഗ്രാമവികസന രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ. റെജി പറഞ്ഞു. 2004-05 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് എല്ലാ വർഷവും ഡിവിഡന്റ് നൽകി വരുന്നു. ചടങ്ങിൽ മുൻ സഹകരണ വകുപ്പ് മന്ത്രി എസ്.ശർമ്മ ബാങ്ക് പ്രസിഡന്റ് സി.കെ. റെജിക്ക് പുരസ്കാരം നൽകി. വൈസ് പ്രസിഡന്റ് എൻ. എൻ. സോമരാജൻ,ബാങ്ക് സെക്രട്ടറി ഷേർളി കുര്യാക്കോസ്,ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹീം എം.ഐ., വത്സല പവിത്രൻ, ലക്ഷ്മി കുഞ്ഞമ്മ പി.കെ. , ബീനാമുകുന്ദൻ, എൻ.യു. ജോൺകുട്ടി, സജീവ് .കെ,ചന്ദ്രൻ കെ.എ. ,സുൽഫി പി.,ഇസഡ്,ജോയി സി.ജെ.,ഷീബൻ കെ.വി.,വി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.