കൊച്ചി: ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്രാ ഡോട്കോമിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ് കൊച്ചി ഇൻഫോപാർക്കിൽ തുറന്നു. 50 സോഫ്റ്റ്വെയർ എൻജിനിയർമാർക്ക് ജോലി ചെയ്യാവുന്ന ഹബ് ഇൻഫോപാർക്ക്സ് കേരള സി.ഇ.ഒ ജോൺ എം. തോമസ് ഉദ്ഘാടനം ചെയ്തു.
യാത്രാ ഓൺലൈൻ, യാത്രാ ഫ്രെയ്റ്റ് എന്നിവയുടെ പ്രവർത്തനങ്ങളിൽ കൊച്ചി ഹബ് പ്രധാന പങ്ക് വഹിക്കുമെന്ന് ഹബ് ഹെഡ് ശ്രീജ രാമചന്ദ്രൻ പറഞ്ഞു. നിയമനങ്ങൾക്കായി ഈമാസം 30, ആഗസറ്റ് 2, 3 തിയതികളിൽ അഭിമുഖങ്ങൾ നടക്കും. കൊവിഡിന് ശേഷം അന്താരാഷ്ട്ര, ആഭ്യന്തരയാത്രകളിൽ കുതിപ്പുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ ഹബ് തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |