കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം രജതജൂബിലി നിറവിൽ ഡിസംബർ 10 മുതൽ 19 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന 25-ാമത് പുസ്തകോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. പ്രൊഫ.എം.കെ. സാനു ചെയർമാനും കെ.എൽ. മോഹനവർമ്മ, ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ഡോ. എം.സി. ദിലീപ് കുമാർ, അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ, ടി.പി.എം. ഇബ്രാഹിംഖാൻ, ഡോ. ഗോപിനാഥ് പനങ്ങാട്, അഡ്വ.എം. ശശിശങ്കർ എന്നിവരടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. പുസ്കോത്സവത്തിന്റെ ഭാഗമായി കൊച്ചി സാഹിത്യോത്സവം ഡിസംബർ 15മുതൽ 18 വരെ നടക്കും. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രനാണ് ഡയറക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |