കൊച്ചി: ഖാദി വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ഖാദി തൊഴിലാളികളുടെ സ്വാതന്ത്ര്യ സ്മൃതി സംഗമം 11ന് നടക്കും. കലൂർ മെട്രോ സ്റ്റേഷന് സമീപം രാവിലെ 10ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. 11ന് ഖാദി സംരക്ഷണ ദിനമായി ആചരിക്കാനും ദേശീയ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഖാദി സംഗമം സംഘടിപ്പിക്കാനും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഖാദി സംരക്ഷണ ദിനാചരണവും സ്വാതന്ത്ര്യ സ്മൃതി സംഗമവും വിജയിപ്പിക്കണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് സോണി കോമത്തും ജനറൽ സെക്രട്ടറി സി കൃഷ്ണനും വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |