ആലുവ: എം.സി.പി.ഐ.(യു) ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി അങ്കമാലിയിൽ നടക്കും. നാളെ വൈകിട്ട് അഞ്ചിന് അങ്കമാലി ടിബി കവലയിൽ ചേരുന്ന പൊതുസമ്മേളനം പി.ബി അംഗം എസ്. രാജാദാസ് ഉദ്ഘാടനം ചെയ്യും. 14ന് അങ്കമാലി സർവീസ്
സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി. കൃഷ്ണമ്മാൾ, വി.എസ്. മോഹൻലാൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജെ. ഡെന്നീസ്, എ.പി. പോളി, ആനീസ് ജോർജ്, കെ.എ. ജോൺസൺ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |