കൊച്ചി: സ്വാതത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ (ആസാദി കാ അമൃത് മഹോത്സവം ) ഭാഗമായി ബി.ജെ.പി പച്ചാളം വടുതല ഏരിയാ കമ്മിറ്റി ലോട്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ അഡ്വ. പി.എസ്. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അനിൽ വടുതല അദ്ധ്യഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജലജ ആചാര്യ, ഏരിയാ ജനറൽ സെക്രട്ടറി ശ്രീജേഷ് എന്നിവർ സംസാരിച്ചു. യുവമോർച്ച നേതാവ് അഖിൽ, ലോട്ടസ് ഐ ഹോസ്പിറ്റൽ ക്യാമ്പ് കോ-ഓർഡിനേറ്റർ ആൽഫ്രഡ്, ഒപ്തമോളജിസ്റ്റ് ഫാസിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |