കൊച്ചി: ഹാൻടെക്സിന്റെ 2022 ഓണം റിബേറ്റ് വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ എട്ടിന് എറണാകുളം ബോട്ട്ജെട്ടിക്ക് സമീപം ഹാൻടെക്സ് ബിൽഡിംഗിലെ മെൻസ് വേൾഡ് ഷോറൂമിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ മുഖ്യാതിഥിയാകും. കൗൺസിലർ പത്മജ എസ്. മേനോൻ, ഹാൻഡ്ലൂം ഡയറക്ടർ കെ.എസ്. അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ ടി.എസ്. ബേബി, കെ.ആർ. ഗോപി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |