കൊച്ചി: ഫാഷൻരംഗത്തെ പുതുപ്രവണതകളും ഡിസൈനുകളും അണിനിരക്കുന്ന ഇന്റർനാഷണൽ ഫാഷൻ വീക്ക് കൊച്ചി 19ന് താജ് ഗേറ്റ്വേ ഹോട്ടലിൽ നടക്കും. 15 ഡിസൈനർമാരും 120 മോഡലുകളും പുതിയ വസ്ത്രങ്ങൾ അവതരിപ്പിക്കും.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ഷോ ഷനോജ് ഇറാനിയാണ് സംവിധാനം ചെയ്യുന്നത്. ബംഗളൂരുവിലെ ഫഹീം, കൊച്ചിയിലെ ഗോപിക എന്നിവരാണ് കൊറിയോഗ്രാഫി നിർവഹിക്കുന്നത്. കൊവിഡിന് ശേഷം ഫാഷൻ ഡിസൈൻ രംഗത്തുണ്ടായ മാറ്റങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഷോയെന്ന് ഷനോജ് ഇറാനി, ഷോ സംഘാടക സുചിത്ര എന്നിവർ പറഞ്ഞു. പ്രമുഖരായ ഡിസൈനർമാർക്കൊപ്പം ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർത്ഥികളുടെ ഡിസൈനുകളും അവതരിപ്പിക്കുമെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |