കൊച്ചി: ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ കുമാരനാശാൻ നവോത്ഥാനത്തിനു തുടക്കമിട്ട കവിയാണെന്ന് പ്രൊഫ. എം. കെ. സാനു പറഞ്ഞു. കുമാരനാശാൻ സാംസ്കാരിക കേന്ദ്രം, പാലാരിവട്ടം പ്രബോധ ട്രസ്റ്റ്, ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചർ വിഭാഗം, മഹാരാജാസ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ' കുമാരനാശാൻ തിരുത്തിയ കേരള ചരിത്രം ' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി.പി.ജോയ്, ഡോ. എം. എസ്. മുരളി , ഡോ, വിനോദ് കുമാർ കല്ലോലിക്കൽ, കുമാരനാശാൻ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി. ജി. സരേഷ്, ഡോ. ടി. എം. മാത്യു, അമ്പലമേട് ഗോപി, ഡി. ഡി. നവീൻ കുമാർ,കെ.പി. ഹസ്നത് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |