കൊച്ചി: സ്കൂൾ ഉച്ച ഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങളോട് ഭരണാധികാരികൾ പുറം തിരിഞ്ഞു നിൽക്കുകയാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി. സർക്കാർ തലത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്ന ജൂലായ് മാസത്തിലെ പദ്ധതി നടത്തിപ്പ് തുക പോലും പിൻവലിക്കുന്നതിന് പ്രധാനാദ്ധ്യാപകരെ അനുവദിക്കാതെ വിദ്യാഭ്യാസ ഓഫീസുകൾ അനാവശ്യ കാലതാമസം സൃഷ്ടിക്കുകയാണ്. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |