നെടുമ്പാശേരി: കേരള ഡെന്റൽ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 12ാം മത് ഡെന്റൽ എക്സ്പോ നാളെയും മറ്റെന്നാളുമായി നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50 സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 130 സ്റ്റാളുകൾ ഉണ്ടാകും. ഡെന്റൽ പരിചരണ രംഗത്തെ അത്യാധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സൗകര്യങ്ങളുണ്ട്. ഡെന്റൽ മേഖലയിലുള്ള ഡോക്ടർമാർക്കായി രണ്ട് ദിവസങ്ങളിലും സെമിനാറുകളും ചർച്ചകളും നടക്കും. ഇന്ത്യയിലും വിദ്ദേശത്തും ഉണ്ടാക്കുന്ന അത്യാധുനിക ഡെന്റൽ ഉപകരണങ്ങൾ അടുത്ത് അറിയുന്നതിനും അവയുടെ ഉപയോഗം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനവും നൽകും. അസോസിയേഷൻ പ്രസിഡന്റ് കെ.ജി. ഉണ്ണിക്കൃഷ്ണൻ, മൻസൂർ അലി, ബേബി ചക്കേത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |