കൊച്ചി: ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടം ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. വല്ലാർപാടം ബസിലിക്കയുടെ റോസറി പാർക്കിൽ എഴുവരെയാണ് കൺവെൻഷൻ. വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.
തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ വർഷത്തെ മരിയൻ തീർത്ഥാടനം 11ന് നടക്കും. തിരുനാളിന് 16ന് കൊടിയറും. 24ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |