ഫോർട്ട് കൊച്ചി : മൂന്നു വർഷം മുമ്പ് മരിച്ച സാറാ കോഹൻ എന്ന ജൂത മുത്തശിയുടെ നൂറാം ജൻമദിനം ഇന്ന് ആഘോഷിക്കുകയാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ് . മട്ടാഞ്ചേരിയിലെ ജൂത തെരുവിൽ സാറാ മുത്തശിയുടെ ഓർമ്മക്കായി 101 വിളക്കുകൾ ഇന്ന് തെളിയും.
ഒരു മതസൗഹാർദ്ദ കാഴ്ച്ചയിലേക്കാണ് ഈ ആഘോഷം നടക്കുന്നത്. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മുസ്ലിം യുവാവാണെന്നതാണ് പ്രത്യേകത. സാറാ കോഹൻ മകന്റെ സ്ഥാനത്ത് കണ്ടിരുന്നതും സാറയെ പരിപാലിച്ചിരുന്നതും താഹാ ഇബ്രാഹിമിനെയാണ്. സാറയും താഹയുമായുള്ള മാതൃ സ്നേഹത്തിന്റെ കഥ ഡോക്യുമെന്ററി ഇസ്രായേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |