പെരുമ്പാവൂർ: പെരുമ്പാവൂർ സരിഗയുടെ 30-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 25 മുതൽ ഒക്ടോബർ 4 വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. 25 ന് വള്ളുവന്നാട് നാദം കമ്മ്യണിക്കേഷൻസിന്റെ പ്രകാശം പരത്തുന്ന വീട്, 26ന് തിരുവനന്തപുരം നമ്മൾ നാടകക്കാർ അവതരിപ്പിക്കുന്ന മധുരനെല്ലിക്ക, 27ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, 28ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, 29 തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ, 30ന് ആറ്റിങ്ങൽ ശ്രീഭദ്രയുടെ ലക്ഷ്യം, ഒക്ടോബർ 1ന് ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, 2ന് തെയ്യാറ്റിൻകര സ്വദേശാഭി മാനിയുടെ കോഴിപ്പോര്, 3ന് എറണാകുളം ചൈത്രധാരയുടെ ഞാൻ, 4ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |