കൊച്ചി: പരിസ്ഥിതി അവബോധവും അതിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രസിദ്ധ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.എൻ.സി. ഇന്ദുചൂഢൻ പറഞ്ഞു. സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വൃക്ഷായുർവേദം എന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. എം. വാര്യർ മുഖ്യപ്രഭാഷണം നടത്തി. ശാർങ്ധരവിരചിതമായ വൃക്ഷായുർവേദം എന്ന ഗ്രന്ഥം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.ശ്രീജ സുകേശൻ പ്രകാശനം ചെയ്തു. സുകൃതീന്ദ്ര ഇൻസ്റ്റിട്ട്യൂറ്റ് പ്രസിഡന്റ് പ്രൊഫ.ആർ.വി. കിളിക്കാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |