തൃക്കാക്കര: സംസ്ഥാന സർക്കാർ ക്ഷീര വികസന വകുപ്പിന്റെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ക്ഷീര കർഷകർക്കായുള്ള "ഓണ മധുരം-22" പദ്ധതിയുടെ ഇടപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ ക്ഷീര കർഷക ജാൻസിക്ക് തുക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി അദ്ധ്യക്ഷത വഹിച്ചു. ചിറ്റേത്തുകര ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ പ്രിയ ജോസഫ് , നിഷ വി ഷെരീഫ്, ഇടപ്പള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ഷൈമ.ജെ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |