തൃപ്പൂണിത്തുറ: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആൻഡ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം പൊതുജനങ്ങളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു. ഉദയംപേരൂർ ജനമൈത്രി പൊലീസ് സ്റ്റേഷനും ഇതിഹാസ് സ്കൂൾ ഒഫ് ഡാൻസുമായി സഹകരിച്ച് നടക്കാവിലും പുത്തൻകാവിലും ഫ്ലാഷ് മോബ് നടത്തി. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ബാലൻ കെ., വൈസ് പ്രസിഡൻറ് എസ്.എ. ഗോപി തുടങ്ങിയവർ പങ്കെടുത്തു. ഓണം ലഹരിവിമുക്തമാക്കുന്നതിനായി നിരവധിയായ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |