മരട്: നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ബോണസ് നൽകി. മരട് നഗരസഭയിൽ 33 ഡിവിഷനുകളിലായി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി 2 പേർ വീതമാണ് ഉള്ളത്. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഹരിത കർമ്മസേനാ കൺസോർഷ്യം പ്രസിഡന്റ് ജിഷയ്ക്ക് ചെക്ക് കൈമാറി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർമാരായ ടി.എം. അബ്ബാസ്, ശോഭ ചന്ദ്രൻ, എ.കെ. അഫ്സൽ, ജയ ജോസഫ്, മുനിസിപ്പൽ സെക്രട്ടറി എം.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിഷ തോമസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |